തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാലയിട്ട് സ്വീകരിച്ചു.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന കോൺഗ്രസിന്റെ പ്രതിഷേധ വേദിയിൽ വെച്ചാണ് ഐഷ പോറ്റിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്.
ഐഷാ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി. സമര വേദിയിൽ വെച്ചാണ് അംഗത്വം നൽകിയയത്. ഐഷ പോറ്റി കൊട്ടാരക്കരയിൽ യു ഡി എഫ് സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് എംഎൽഎ ആയി ഐഷാ പോറ്റിയുടെ തുടക്കം. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഐഷാ പോറ്റിക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
