കോഴിക്കോട്: കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പിഎം നിയാസിനെതിരേ പരാതിയുമായി കോൺഗ്രസ് നേതാക്കൾ. കോഴിക്കോട് കോർപ്പറേഷനിൽ ആദ്യമായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവി ബിജെപിക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായത് നിയാസിന്റെ വീഴ്ചയാണെന്നാരോപിച്ചാണ് പരാതി.
മുൻ ഡിസിസി പ്രസിഡന്റ് കെസി അബു എഐസിസി ജനറൽ സെക്രട്ടറിമാരായ ദീപാദാസ് മുൻഷിക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവിനും രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകി.
സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ ചുമതല ഏൽപ്പിച്ച പിഎം നിയാസ് പ്രതികാരം തീർക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. 35 അംഗങ്ങളുള്ള ഇടതുമുന്നണിക്ക് പ്രധാനപ്പെട്ട ആറ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ വിജയിപ്പിക്കാനായി.
13 അംഗങ്ങളുള്ള ബിജെപിക്കും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ലഭിച്ചു. എന്നാൽ 14 അംഗങ്ങളുള്ള കോൺഗ്രസിന് ഒന്നും ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
