ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി പരാജയപ്പെടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 400 സീറ്റെന്ന സ്വപ്നം യാഥാർത്ഥ്യമാകില്ലെന്ന് അമേഠിയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
400ൽ അധികം സീറ്റുകൾ നേടുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും 100 സീറ്റുകൾ കടക്കാനാകില്ലെന്നും ഇത്തവണ അവരെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും ഖാർഗെ പറഞ്ഞു.
നിരവധി തവണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
അമേഠിയിലെ ജനങ്ങൾക്ക് ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ഖാർഗെ പറഞ്ഞു.രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഠിനാധ്വാനം ചെയ്ത നാടാണിത്. അമേഠിയിലെ ജനങ്ങൾക്ക് നെഹ്രു കുടുംബവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്