പാട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മഹാസഖ്യത്തിന്റെ പ്രകടന പത്രിക ചൊവ്വാഴ്ച പുറത്തിറക്കും. സാമൂഹിക നീതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രകടന പത്രികയാണ് പുറത്തിറക്കുന്നത്. ഓരോ കുടുംബത്തിനും ജോലിയും ഉപജീവനവും ഉള്‍പ്പെടെയുള്ള തേജസ്വി യാദവിന്റെ വാഗ്ദാനങ്ങളും സൗജന്യ വൈദ്യുതി, സബ്സിഡിയുള്ള ഗ്യാസ് സിലിന്‍ഡറുകള്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളും ചേര്‍ത്തായിരിക്കും പത്രിക ഇറക്കുക.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവും തിരഞ്ഞെടുപ്പ് ക്യാമ്പയിനിടെ ആദ്യമായി വേദി പങ്കിടുന്ന റാലി ബുധനാഴ്ചയാണ് നടക്കുന്നത്. ഇതിന് തൊട്ടുതലേന്ന് മഹാസഖ്യം പ്രകടനപത്രിക പുറത്തിറക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ബുധനാഴ്ച മുസഫര്‍പുരിലും ദര്‍ഭംഗയിലും നടക്കുന്ന സംയുക്ത റാലികളെയാണ് തേജസ്വിയും രാഹുലും അഭിസംബോധന ചെയ്യുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
