'2020ലേത് പോലെ കൃത്രിമം ആവർത്തിച്ചില്ലെങ്കിൽ മഹാസഖ്യം സർക്കാർ രൂപീകരിക്കും'; തേജസ്വി യാദവ്

NOVEMBER 13, 2025, 8:59 PM

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ  മഹാസഖ്യം  വിജയിക്കുമെന്ന്  ആർജെഡി നേതാവ് തേജസ്വി യാദവ്.

2020 ലെ തെറ്റ് ഇത്തവണ ആവർത്തിക്കരുതെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുണ്ട്. വോട്ടെണ്ണൽ പ്രക്രിയയിൽ ഭരണഘടനാ വിരുദ്ധമോ അന്യായമോ ആയ എന്തെങ്കിലും നടപടി ഉണ്ടായാൽ പൊതുജനങ്ങൾ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

‘വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഞങ്ങൾ സർക്കാർ രൂപീകരിക്കുകയെന്ന് ഞങ്ങൾക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ പ്രവർത്തകർ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലുമുണ്ട്. അവർ ജാഗ്രത പാലിക്കുന്നുണ്ട്.

vachakam
vachakam
vachakam

ഭരണകൂടം 2020 ലെ തെറ്റ് വീണ്ടും ആവർത്തിക്കുകയോ, ആരെങ്കിലും അവരുടെ പരിധി ലംഘിക്കുകയോ, ഭരണഘടനാ വിരുദ്ധമായ എന്തെങ്കിലും ചെയ്യുകയോ ചെയ്താലോ ഏതെങ്കിലും ഉദ്യോഗസ്ഥൻ ആരുടെയെങ്കിലും നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിലോ പൊതുജനങ്ങൾ ഇടപെടും’. തേജസ്വി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam