ഗുവാഹാട്ടി: അസമിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ മര്‍ദ്ദിക്കുകയും ഏഴ് ദിവസം ജയിലിലടക്കുകയും ചെയ്‌തെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിതേശ്വര്‍ സൈകിയ അസം മുഖ്യമന്ത്രിയായിരുന്ന കാലത്ത് തടങ്കലില്‍ വച്ചതിനെക്കുറിച്ചാണ് ഡെര്‍ഗാവിലെ ലച്ചിത് ബര്‍ഫുകാന്‍ പോലീസ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ അമിത് ഷാ ഓര്‍മ്മിച്ചെടുത്തത്.
''ആസാമിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. ഹിതേശ്വര്‍ സൈകിയ അസം മുഖ്യമന്ത്രിയായിരുന്നു, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ 'അസം കി ഗാലിയാന്‍ സുനി ഹേ, ഇന്ദിരാഗാന്ധി ഖൂനി ഹേ' എന്ന് ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചു'', അമിത് ഷാ പറഞ്ഞു.
'എനിക്കും അസമില്‍ ഏഴ് ദിവസം ജയില്‍ ഭക്ഷണം കഴിക്കേണ്ടി വന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ അസമിനെ രക്ഷിക്കാന്‍ എത്തി. ഇന്ന് അസം വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്,' ഷാ കൂട്ടിച്ചേര്‍ത്തു.
1983 മുതല്‍ 1985 വരെയും പിന്നീട് 1991 മുതല്‍ 1996 വരെയും രണ്ട് തവണ ഹിതേശ്വര്‍ സൈകിയ അസമിന്റെ മുഖ്യമന്ത്രിയായിരുന്നു.
അസമിലെ ഗോലാഘട്ട് ജില്ലയില്‍ ലച്ചിത് ബര്‍ഫുകന്റെ പേരിലുള്ള നവീകരിച്ച പോലീസ് അക്കാദമിയുടെ ആദ്യ ഘട്ടം ശനിയാഴ്ച അമിത് ഷാ ഉദ്ഘാടനം ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ആഭ്യന്തരമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്