ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎ അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചർച്ചകൾക്ക് വഴിതുറന്ന് അമിത് ഷായുടെ പ്രസ്താവന. മുന്നണി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്നായിരിക്കുമെന്ന് അമിത് വ്യക്തമാക്കി.
ഈ വിഷയത്തിൽ ബിജെപിയുമായി തർക്കമില്ലെന്നും എടപ്പാടി പളനിസ്വാമി തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നാണ് എഐഎഡിഎംകെയുടെ നിലപാട്. തർക്കങ്ങളെ തുടർന്ന് എൻഡിഎ വിട്ടുപോയ എഐഎഡിഎംകെ രണ്ടു മാസം മുൻപാണ് മുന്നിണിയിലേക്ക് തിരിച്ചെത്തിയത്.
അമിത് ഷാ ഒരു ദിനപ്പത്രത്തിന് നൽകിയ അഭിമുഖമാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള അഭ്യൂഹൾക്ക് വഴിമരുന്നിട്ടത്. ബിജെപിയും എഐഎഡിഎംകെയും അടുത്തവർഷം സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് അമിത് ഷാ പറഞ്ഞു.
1967 മുതൽ ഒരു ദ്രാവിഡ പാർട്ടിയും തമിഴ്‌നാട്ടിൽ സഖ്യകക്ഷികളുമായി സർക്കാർ അധികാരം പങ്കിട്ടിട്ടില്ലാത്തതിനാൽ ഈ പരാമർശത്തിന് പ്രാധാന്യമുണ്ട്. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) എൻഡിഎയിൽ ചേരുമോ എന്ന ചോദ്യത്തിന്, "തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്" എന്ന് ഷാ മറുപടി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?