ആഗ്രയില്‍ രാഹുലിനൊപ്പം കൈകോര്‍ത്ത് അഖിലേഷും

FEBRUARY 24, 2024, 12:58 PM

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി തലവനുമായ അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കും. ഫെബ്രുവരി 25 ന് ആഗ്രയിലെത്തിയാണ് അഖിലേഷ് രാഹുലിനൊപ്പം ചേരുക.

രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ക്കാന്‍ അഖിലേഷിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് ക്ഷണിച്ചു. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയും കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയയും അഖിലേഷിനെ ക്ഷണിക്കാന്‍ ലക്‌നൗവിലെ എസ്പി ആസ്ഥാനത്തെത്തി.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യം നേരിട്ട ദയനീയ പരാജയത്തിന് ശേഷം തകര്‍ന്ന തിരഞ്ഞെടുപ്പ് സൗഹൃദം 2024ല്‍ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ണായക നീക്കമാണിത്. സാമൂഹ്യ-സാമ്പത്തിക നീതിക്ക് വേണ്ടി വാദിച്ചും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും സംസ്ഥാനത്തുടനീളം ഭാരത് ജോഡോ ന്യായ് യാത്രയുടെ ഊര്‍ജം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാദവിന്റെ പങ്കാളിത്തമെന്ന് ഇരു നേതാക്കളുമായും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നിര്‍ണായകമായ ലോക്‌സഭാ തരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യം കെട്ടിപ്പടുക്കുന്നതിനും പ്രതിപക്ഷ ശക്തികള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന് അടിവരയിടുന്നതാണ് ന്യായ് യാത്രയുമായി അണിനിരക്കാനുള്ള യാദവിന്റെ തീരുമാനം. ഇരു നേതാക്കളും വിവിധ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ പൊതുവേദി പങ്കിടുന്നതിനാല്‍, അവരുടെ സഹകരണം മേഖലയിലെ വോട്ടര്‍മാരില്‍ ശക്തമായി പ്രതിധ്വനിക്കുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam