ന്യൂഡെല്‍ഹി: ഡെല്‍ഹി ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഡോ. ബിആര്‍ അംബേദ്കറുടെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ എടുത്തുമാറ്റിയെന്ന് എഎപി ആരോപിച്ചു. പകരം മഹാത്മാഗാന്ധി, പ്രസിഡന്റ് ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങള്‍ ഇവിടെ വെച്ചെന്നും ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ എഎപി തങ്ങളുടെ അഴിമതിയും ദുഷ്പ്രവൃത്തികളും മറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചു.
താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രദര്‍ശിപ്പിച്ചിരുന്ന അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ഫോട്ടോകളും മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഓഫീസില്‍ മഹാത്മാഗാന്ധി, പ്രസിഡന്റ് മുര്‍മു, പ്രധാനമന്ത്രി മോദി എന്നിവരുടെ ചിത്രങ്ങള്‍ വെച്ചിരിക്കുന്നതും കാണിക്കുന്ന ഫോട്ടോകള്‍ അതിഷി ട്വീറ്റ് ചെയ്തു.
'ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവം എല്ലാവര്‍ക്കും അറിയാം. അവരുടെ ദളിത് വിരുദ്ധ മനോഭാവത്തിന്റെ തെളിവാണ് ഇത്. എഎപി മേധാവി അരവിന്ദ് കെജ്രിവാള്‍ ഡെല്‍ഹി സര്‍ക്കാരിന്റെ എല്ലാ ഓഫീസുകളിലും ബാബാസാഹെബ് അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ഫോട്ടോകള്‍ സ്ഥാപിച്ചിരുന്നു,'' അതിഷി പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഴിമതിയും ദുഷ്‌ചെയ്തികളും ഇത്തരം തന്ത്രങ്ങളിലൂടെ മറച്ചുപിടിക്കാം എന്നാണ് എഎപി കരുതിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത തിരിച്ചടിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോകള്‍ പ്രദര്‍ശിപ്പക്കരുതെന്നാണോ പറയുന്നതെന്നും ഗുപ്ത ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയില്‍ ആരാധ്യരായ ബാബാസാഹെബ് അംബേദ്കറുടെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ക്കും ഇടം നല്‍കിയിട്ടുണ്ടെന്നും രേഖാ ഗുപ്ത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്