ന്യൂഡൽഹി: ഡൽഹിയിലും ഹരിയാനയിലും ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിലെ ഏഴു സീറ്റിൽ നാലെണ്ണത്തിലും ഹരിയാനയിലെ പത്തിൽ ഒരു സീറ്റിലുമാണ് ആം ആദ്മി പാർട്ടി മത്സരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജനം പൂർത്തിയായതിന് പിന്നാലെയാണ് ആം ആദ്മി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
എം.എൽ.എമാരായ സോമനാഥ് ഭാരതി, കുൽദീപ് കുമാർ, സഹി റാം പഹൽവാൻ, കോൺഗ്രസ് മുൻ എം.പി മഹാബൽ മിശ്ര എന്നിവരാണ് ഡൽഹിയിലെ സ്ഥാനാർഥികൾ. ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി മണ്ഡലങ്ങളാണ് ആം ആദ്മി പാർട്ടിക്ക്. ഹരിയാനയിൽ കുരുക്ഷേത്ര മണ്ഡലമാണ് ആം ആദ്മി പാർട്ടിക്ക് കോൺഗ്രസ് വിട്ടുനൽകിയത്. ഇവിടെ രാജ്യസഭ മുൻ എം.പി സുശീൽ ഗുപ്തയാണ് സ്ഥാനാർഥി.
ഡൽഹിക്കും ഹരിയാനക്കും പുറമെ ഗുജറാത്ത്, ഹരിയാന, ഗോവ സംസ്ഥാനങ്ങളിലാണ് കോൺഗ്രസ്-ആം ആദ്മി പാർട്ടി ഒരുമിച്ച് മത്സരിക്കുന്നത്. ഗുജറാത്തിലെ ഭറൂച്, ഭാവ്നഗർ മണ്ഡലങ്ങളിലാണ് ആപ് മത്സരിക്കുക. മറ്റിടങ്ങളിൽ കോൺഗ്രസിനെ പിന്തുണക്കും. ഗോവയിൽ ആപ് മത്സരിക്കില്ല. ചണ്ഡിഗഢ് സീറ്റും കോൺഗ്രസിന് വിട്ടുകൊടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്