ടി.എസ്. സിദ്ധാർത്ഥൻ നിര്യാതനായി

SEPTEMBER 13, 2022, 12:26 PM

കൊച്ചി: ഇടപ്പള്ളി ഗുരുസ്മരണസമിതി പ്രസിഡന്റ് ചന്ദ്രത്തിൽ റോഡ് ചൈതന്യയിൽ ടി.എസ്. സിദ്ധാർത്ഥൻ (84) നിര്യാതനായി.

ശ്രീനാരായണ ഗുരുദേവദർശനത്തിന്റെ സജീവ പ്രചാരകനും ഗുരു നിത്യചൈതന്യയതിയുടെ ഗൃഹസ്ഥ ശിഷ്യനുമായിരുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെയും ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെയും വൈസ് പ്രസിഡന്റ്, ഭാരത് സേവക് സമാജ് പാലക്കാട് ജില്ലാ സെക്രട്ടറി, നാട്ടിക ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ്, കൊച്ചി ശ്രീനാരായണ ക്ലബ് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

ചിങ്ങം ഒന്നുമുതൽ കന്നി അഞ്ച് മഹാസമാധി ദിനംവരെ ഗുരുദേവ പാരായണ മാസമായി ആചരിക്കുന്ന രീതിക്ക് തുടക്കമിട്ടത് സിദ്ധാർത്ഥനാണ്. ഇതിനായി ദൈവദശകം വ്യാഖ്യാനസഹിതം അരലക്ഷത്തോളം കോപ്പികൾ അച്ചടിച്ച് സംസ്ഥാനത്തെ ജയിലുകളിൽ ഉൾപ്പെടെ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വൈപ്പിൻ എലൈറ്റ് സീഫുഡ്‌സ്, വിജയ ടിംബർ ട്രേഡേഴ്‌സ്, ചൈതന്യ ബേക്കറി, ഗീത സ്റ്റോഴ്‌സ്, മാർവൽ കാർഡ് സിസ്റ്റം, ചൈതന്യ ട്രാവത്സ്, മാക്ഫീൽഡ് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാരഥ്യം വഹിച്ചു.

ഭാര്യ നാട്ടിക എരണേഴത്ത് കുടുംബാംഗം ശാന്ത. മക്കൾ: രാജേഷ് മോഹൻ (എൻജിനിയറിംഗ് കൺസൾട്ടന്റ്), രമേഷ് മോഹൻ (ദുബായ്), അനുരാധ രജീന്ദ്രൻ. മരുമക്കൾ: ശ്രീദേവി രാജേഷ്, റിത രമേഷ്, സി.വി. രജീന്ദ്രൻ (പാലക്കാട്).



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam