തിരുവനന്തപുരം: ചെറുകഥാകൃത്തും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രഥമ ഡയറക്ടറും നാടകകൃത്തുമായിരുന്ന പരേതനായ ഏബ്രഹാം ജോസഫിന്റെ (പി.ടി.പി നഗർ,70) ഭാര്യ പ്രൊഫ. സൂസൻ ജോസഫ്(87) നിര്യാതയായി. മാർ തിയോഫിലോസ് ട്രെയിനിംഗ് കോളേജ് റിട്ട.പ്രിൻസിപ്പലാണ്. അയിരൂർ കുരുടാമണ്ണിൽ അയ്ക്കാട്ട് കുടുംബാംഗം.സംസ്കാരം ഡിസംബർ 6 ഉച്ചയ്ക്ക് 1.30 ന് ഭവനത്തിലേയും 2.30 ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലേയും ശുശ്രൂഷകൾക്കുശേഷം പള്ളി സെമിത്തേരിയിൽ.
മഹാത്മാഗാന്ധി കൃതികളുടെ വിവർത്തനം, ഈറൻമിഴികളിലൂടെ എന്ന
ചെറുകഥാസമാഹാരം എന്നിവയുടെ രചയിതാവാണ്. ആകാശവാണിയിൽ നിരവധി പ്രഭാഷണങ്ങൾ
നടത്തിയിട്ടുണ്ട്.
മക്കൾ: സുജാത ജോൺ, പ്രശസ്ത ക്വിസ് മാസ്റ്ററും മാർ
ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് വകുപ്പ് മുൻമേധാവിയുമായ പരേതനായ ഡോ. ഏബ്രഹാം
ജോസഫ്, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ഹൈദരാബാദ്) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ
ഡോ.മാത്യു ജോസഫ്.
മരുമക്കൾ: ജോൺ.കെ.തരകൻ( എം.ജി.എൻ.ആർ.ഇ.ജി.എസ് മുൻ ഓംബുഡ്സ്മാൻ), നിഷ ആച്ചി തോമസ് (പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക), സ്വാനി വർക്കി(സീനിയർ ഫിനാൻസ് ഓഫീസർ, ഇലക്ട്രിസിറ്റി ബോർഡ്).
സഹോദരങ്ങൾ: അനിയൻ മാത്യു, പരേതരായ ഡോ. എലിസബത്ത് ഐപ്പ്, ജോർജ് മാത്യു, സൈമൺ മാത്യു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1