കട്ടപ്പന: കോൺഗ്രസ് നേതാവും കട്ടപ്പനയുടെ രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ സജീവസാന്നിദ്ധ്യവുമായിരുന്ന തുണ്ടത്തിലേട്ട് ടി.എസ്. ബേബി (77)നിര്യാതനായി.
കട്ടപ്പന അർബൻബാങ്ക് ചെയർമാൻ, കോൺഗ്രസ് ഇടുക്കി ബ്ലോക്കുകമ്മിറ്റി പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്, റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ, കട്ടപ്പന ജെ.സി.ഐ, റോട്ടറി, ലയൺസ് ക്ലബുകളിൽ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർസെക്കൻഡറി സ്‌കൂളുകളിൽ അദ്ധ്യാപകനായിരുന്നു.
ഭാര്യ: കെ.ജെ. അന്നമ്മ (മണി ടീച്ചർ, റിട്ട. അദ്ധ്യാപിക, സെന്റ് ജോർജ് സ്‌കൂൾ കട്ടപ്പന, ക്രിസ്തുരാജ് സ്‌കൂൾ വലിയതോവാള) കൊല്ലം കൈതക്കോട് കൊല്ലംവിളാകത്ത് കുടുംബാംഗമാണ്.
മക്കൾ: ട്രീസാ ബേബി (അസി. പ്രൊഫസർ, ഗവ. കോളേജ്, തൃപ്പൂണിത്തുറ), പരേതയായ റേച്ചൽ ബേബി (ട്രാവൽപോർട്ട്, യുകെ), ഡോ. ആൻപിയ ബേബി (എൻഡോക്രൈനോളജിസ്റ്റ്, ന്യാക് ഹോസ്പിറ്റൽ, ന്യൂയോർക്ക്).
മരുമക്കൾ: എബി കെ. തോമസ് (കോയമ്പത്തൂർ), പരേതനായ സുനിൽ ജോർജ് , ജോവിൻ ജോയി (യു.എസ്.എ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1