പരുത്തിപ്പാറ പി.എം. സ്‌കറിയ ഡാലസിൽ നിര്യാതനായി

JANUARY 22, 2025, 12:04 PM

ഫിലാഡൽഫിയ :  പാലാ ചേർപ്പുങ്കൽ പരുത്തിപ്പാറ മത്തായി സ്‌കറിയ (പി.എം. സ്‌കറിയ -സ്‌കറിയാച്ചൻ 78) ജനുവരി 19ന് ഡാലസിൽ നിര്യാതനായി.

ഭാര്യ : അമ്മിണി.

മക്കൾ: ജാസ്മിൻ (ടിനോ മാത്യു), ജെന്നിഫർ (നവ്ദീപ് സിംഗ്).

vachakam
vachakam
vachakam

കൊച്ചുമക്കൾ: ടി. ജെ. മാത്യു, ഏറിയേൽ മാത്യു, ലിയോ മാത്യു, സഹജ് സിംഗ്, ആർവിൻ സിംഗ്

പരേതരായ അർദ്ധസഹോദരങ്ങൾ തൊമ്മച്ചൻ മത്തായി, മാമ്മി മഠത്തിക്കുന്നേൽ, പരേതരായ പി. എം. ജോയി, പി. എം. ജോസ് എന്നിവരും, പി. എം. ആഗസ്തി, പി. എം. മൈക്കിൾ, ചിന്നമ്മ ജയിംസ് വട്ടമറ്റത്തിൽ, ആലീസ് ജോണി ചാച്ചാഭവൻ (യു.എസ്.എ), സെലിൻ ജോർജ് ഓലിക്കൽ (യു.എസ്.എ),
സോഫിയാമ്മ എന്നിവർ സഹോദരങ്ങളും, റൂബേഷ് ജോസ് (യു.എസ്.എ) സഹോദര പുത്രനുമാണ്.

1970കളിൽ അമേരിക്കയിലെത്തിയ സ്‌കറിയാച്ചൻ ഏതാണ്ട് നാലു ദശാബ്ദക്കാലം ഫിലാഡൽഫിയായിൽ കുടുംബസമേതം താമസിച്ചശേഷം 2015ൽ ഡാലസിലേക്ക് താമസം മാറ്റി. സരസഭാഷണവും, ഹൃദയവിശാലതയും, ധാരാളം സുഹൃത്തുക്കളും കൈമുതലായുള്ള പരേതൻ ഫിലാഡൽഫിയായിലെ സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലും, സീറോമലബാർ ദേവാലയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

vachakam
vachakam
vachakam

പൊതുദർശനം: ജനുവരി 24 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണി മുതൽ 8 വരെ.

Berkshire Chapel, Turrentine Jackson Morrow Funeral Home, 9073 Berkshire Dr.
Frisco, TX 75033

സംസ്‌കാര ശുശ്രൂഷകൾ : 25 ശനിയാഴ്ച്ച ഉച്ചക്ക് രണ്ടര മുതൽ സെ. ഫ്രാൻസീസ് ഓഫ് അസീസ്സി ദേവാലയത്തിൽ (8000 Eldorado Pkwy, Frisco, TX 75033)

vachakam
vachakam
vachakam

ശുശ്രൂഷകളെ തുടർന്ന് മൃതദേഹം Ridgeview West Memorial Park സെമിത്തേരിയിൽ സംസ്‌കരിക്കും.




ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam