റിട്ട. ലെഫ്. കേണൽ പി.വിശ്വനാഥൻ നിര്യാതനായി

SEPTEMBER 30, 2024, 9:56 AM

കൊല്ലം: സ്വാതന്ത്ര്യസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും കോൺഗ്രസിന്റെയും നേതാവുമായിരുന്ന പരേതരായ എ.പാച്ചന്റെയും എം.കുഞ്ഞുപെണ്ണിന്റെയും മകൻ റിട്ട. ലഫ്റ്റനന്റ് കേണൽ പി.വിശ്വനാഥൻ (79) നിര്യാതനായി.

പട്ടിക ജാതി വർഗ വിഭാഗത്തിൽ നിന്ന് ദക്ഷിണേന്ത്യയിൽ ആദ്യമായി ഇന്ത്യൻ ആർമിയിൽ കമ്മിഷൻഡ് ഓഫീസറായി ലെഫ്‌കേണൽ വരെ എത്തിയ ആദ്യ വ്യക്തിയാണ് പി.വിശ്വനാഥൻ.

സംസ്‌കാരം സെപ്തംബർ 30ന് ഉച്ചയ്ക്ക് 12ന് കരുനാഗപ്പള്ളി മാർക്കറ്റിന് സമീപത്തെ വീട്ടുവളപ്പിൽ.

vachakam
vachakam
vachakam

കരുനാഗപ്പള്ളി, കൊല്ലം കോടതികളിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ബഹുജൻസമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന വൈസ് പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.

ഭാര്യ: സി.വിജയകുമാരി.

മക്കൾ: ലോലിത വിശ്വനാഥൻ, സ്മിത വിശ്വനാഥ്, പരേതനായ ബിനോയ് വിശ്വനാഥ്.

vachakam
vachakam
vachakam

മരുമക്കൾ: സാജൻ ഭരതൻ, ജസ്പ്രീത് സിംഗ് ചഡ്ഢ

കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ പി.രാമഭദ്രൻ, പി.ശിവാനന്ദൻ, പി.ജയശങ്കർ, ബേബി ഉഷ, പരേതരായ പിഗോപിനാഥൻ, പി.രാമകൃഷ്ണൻ എന്നിവർ സഹോദരങ്ങൾ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam