റിബെക്കാ ബാബു (സുമ) നിര്യാതയായി

OCTOBER 8, 2021, 9:30 AM

ഹൂസ്റ്റൺ: കോട്ടയം വാകത്താനം പാതിയപ്പള്ളിൽ പരേതനായ ആൻഡ്രൂസ് കെ. ബാബുവിന്റെ (പരേതനായ റവ.ഫാ. കുര്യാക്കോസ് പാതിയാപ്പള്ളിയുടെ മകൻ) ഭാര്യ റിബെക്കാ ബാബു (സുമ - 72) നിര്യാതയായി. പരേതകോട്ടയം മാങ്ങാനം ചെമ്മരപ്പള്ളി പുത്തൻപുരയിൽ  കുടുംബാംഗമാണ്. തിരുവല്ല നിക്കോൾസൺ ഗേൾസ് ഹൈസ്‌കൂളിൽ ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.

മക്കൾ: ബോബിനി, ബിബിൻ. മരുമക്കൾ: രാജേഷ് (കണ്ണൂർ തോട്ടത്തിൽ), അഞ്ജു (വാകത്താനം വള്ളിക്കാട്ട്). കൊച്ചുമക്കൾ: ബെസലേൽ, ബെസൽ. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകാംഗം ജോസഫ് എം. ചെമ്മരപ്പള്ളി (സോമൻ) ഏക സഹോദരനാണ്.

പൊതുദർശനവും ശുശ്രൂഷയും ഒക്ടോബർ 8 ന്  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ വച്ച് നടത്തപ്പെടും. തുടർ ശുശ്രൂഷയും സംസ്‌കാരവും അന്നേ ദിവസം 12 മണിക്ക് വാകത്താനം ഞാലിയാകുഴി സെന്റ് ഇഗ്‌നേഷ്യസ് ദേവാലയത്തിൽ

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ചെമ്മരപ്പള്ളി (ഹൂസ്റ്റൺ) 832-723-6065, ബിബിൻ (ഇന്ത്യ) 91- 9446924443

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam