ഷിക്കാഗോ: കുണ്ടറ തെക്കേപുരയിൽ പരേതനായ ശ്രീ. എൻ എൻ പണിക്കരുടെയും തങ്കമ്മ പണിക്കരുടെയും രണ്ടാമത്തെ മകനായ തോമസ് പണിക്കർ (78) ന്യൂജേഴ്‌സിയിൽ വച്ച് നിര്യാതനായി. മൃതദേഹം ഷിക്കാഗോയിലുള്ള കുടുംബ കല്ലറയിൽ അടക്കം ചെയ്യും.
ആഗസ്ത് 20 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതൽ എൽമേഴ്‌സ്റ്റ് സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ദേവാലയത്തിൽ (905 S Kent Ave Elmhurst) വച്ച് പൊതുദർശനനവും ആഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 9 മണിക്ക് സെന്റ് ഗ്രിഗോറിയസ് ദേവാലയത്തിൽ വച്ച് പ്രാർത്ഥനയും മറ്റു ശുശ്രൂഷകൾക്കും ശേഷം 11 മണിയോടെ ഡേരിയനിൽ (Darien) Clarinton Hill (6900 S Cass Ave Darien) സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ശാന്തമ്മ പണിക്കർ (ഭാര്യ) സിൻസി എബ്രഹാം, റിൻസി തോമസ്, ലിൻസി പണിക്കർ എന്നിവർ മക്കളും, പരേതയായ മറിയാമ്മ പണിക്കർ, രാജു പണികേഴ്സൺ, ജില്ലറ്റ് പണിക്കർ, ഗ്രേസ് തോമസ്, ജോൺ പണിക്കർ, ജോർജ് പണിക്കർ, ഐസക് പണിക്കർ, എന്നിവർ സഹോദരീ സഹോദരങ്ങളും തോമസ് തോപ്പിൽ (ബ്രദർ ഇൻ ലാ), റിൻ എബ്രഹാം , ജേസ് തോമസ് എന്നിവർ ജാമാതാക്കളും ആണ്. പരേതന് കൊച്ചുമക്കളായി അഞ്ചു പേരുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1