നായനാരുടെ മരുമകൻ കെ.സി. രവീന്ദ്രൻ നമ്പ്യാർ നിര്യാതനായി

DECEMBER 8, 2024, 10:47 PM

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ മരുമകൻ കണ്ണൂർ ചാല കണ്ടോത്ത് ചന്ദ്രോത്ത് വീട്ടിൽ കെ.സി. രവീന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി.

നായനാരുടെ മകളും ദേശാഭിമാനി ഹെഡ് ഓഫീസിലെ അക്കൗണ്ട്‌സ് മാനേജരുമായിരുന്ന കെ.പി സുധയുടെ ഭർത്താവാണ്. പേരൂർക്കട കുടപ്പനക്കുന്ന് കൺകോർഡിയ ലെയിൻ പുത്തൻവീട്ടിൽ ബംഗ്ലാവിലായിരുന്നു താമസം.

മക്കൾ: സൂരജ് (എം.ഡി, കിൻഫ്ര ഫിലിം ആൻഡ് വീഡയോ പാർക്ക്, തിരുവനന്തപുരം), സൂര്യ (ദുബായ്), സംഗീത് (ദുബായ്).

vachakam
vachakam
vachakam

മരുമക്കൾ: ദീപക് (ദുബായ്), ഡോ. പൊന്നു(ദുബായ്). സഹോദരങ്ങൾ: കെ.സി സുരേന്ദ്രൻ നമ്പ്യാർ, കെ.സി ലത.

സംസ്‌കാരം ഡിസംബർ 9ന് വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam