എം.എ. ചാക്കോ എട്ടുകെട്ടിൽ നിര്യാതനായി

AUGUST 17, 2025, 8:19 AM

കൊച്ചി: പി.ഡബ്ല്യു.ഡി റിട്ട. ചീഫ് എൻജിനീയറും ആലപ്പുഴ വെളിയനാട് മാളിയേക്കൽ എട്ടുകെട്ടിൽ കുടുംബാംഗവുമായ എറണാകുളം രവിപുരം വാന്റേജ് പോയിന്റ് എം.എ. ചാക്കോ (89) നിര്യാതനായി. 

സംസ്‌കാരം ആഗസ്റ്റ് 18 തിങ്കളാഴ്ച രാവിലെ 10.30ന് ആലപ്പുഴ പഴവങ്ങാടി മാർസ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ.

ഭാര്യ: ആലപ്പുഴ മഠത്തിലാക്കൽ സൂസമ്മ. 

vachakam
vachakam
vachakam

മക്കൾ: സജി ചാക്കോ (എൻജിനീയർ, എറണാകുളം), സിന്ധു ജോർജ് (അദ്ധ്യാപിക, റയൺ ഇന്റർനാഷണൽ സ്‌കൂൾ, ന്യൂഡൽഹി), മാത്യു ചാക്കോ (എറണാകുളം), പരേതരായ ആന്റണി ചാക്കോ (കെ.എസ്. ആർ.ടി.സി മുൻ എം.ഡി), ജിജോ ചാക്കോ. 

മരുമക്കൾ: ആലപ്പുഴ വാര്യം പറമ്പിൽ റാണി, പ്രിയ (അദ്ധ്യാപിക, ചോയ്സ് സ്‌കൂൾ, എറണാകുളം), ജോർജ് കള്ളിവയലിൽ (എഡിറ്റർനാഷണൽ അഫയേഴ്സ്, ബ്യൂറോ ചീഫ്, ദീപിക, ന്യൂഡൽഹി), ഷൈനി (എറണാകുളം).

എറണാകുളത്തെ ആലപ്പുഴ കൂട്ടായ്മയുടെ രക്ഷാധികാരി, ആലപ്പുഴ ലയൺസ് ക്ലബ് പ്രസിഡന്റ്, ആലപ്പുഴ കയർ ക്ലസ്റ്റർ വികസന സൊസൈറ്റി ഡയറക്ടർ, ആലപ്പുഴ മുനിസിപ്പാലിറ്റി ജനകീയ വികസന ഫോറം വർക്സ് കമ്മിറ്റി ചെയർമാൻ, കുട്ടനാട് വികസന ഫോറം അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സർക്കാർ സ്ഥാപനങ്ങളുടെ കൺസൾട്ടന്റ് ആയിരുന്നു.

vachakam
vachakam
vachakam



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam