ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ അംഗമായ ഏലിസബേത്ത് തോമസിന്റെ (26) പൊതുദർശനവും വേക്ക് സർവ്വീസും മേയ് 15 (വ്യാഴം) വൈകിട്ട് 6 മണിമുതൽ 8.30 വരെ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ നടക്കും. (2707 Dov Creek Lane, Corroltton, Texas 75006).
സംസ്‌കര ശുശ്രൂഷ മേയ് 16 (വെള്ളി) രാവിലെ 10മണിക്ക് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലും തുടർന്ന് സംസ്‌കാരം റോളിങ്ങ് ഓക്ക്‌സ് മെമ്മോറിയൽ ഫ്യൂണറൽ ഹോം, കോപ്പൽ, TX 75019 ലും നടക്കും.
കൂത്താട്ടുകുളം ഇടവാക്കൽ തോമസ് വർഗീസിന്റേയും മേരിക്കുട്ടി തോമസിന്റെയും മകളാണ് പരേതയായ ഏലിസബേത്ത് തോമസ്. സഹോദരൻ: എത്സൻ.
കഴിഞ്ഞ 5 വർഷത്തിലധികമായി സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഇടവകാംഗമായി പ്രവർത്തിച്ചു വരുന്ന തോമസ് വർഗീസും കുടുംബവും കരോൾട്ടൻ സെന്റ് മേരീസ് ദേവാലയത്തിലെ മുൻ അംഗമാണ്.
പരേതയുടെ വേർപാടിൽ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഇടവകയുടെ അഗാധമായ ദുഃഖവും അനുശോചനവും വികാരി റവ. ഫാ. ബേസിൽ അബ്രഹാം, അസോസിയേറ്റ് വികാരി റവ. ഫാ. മാർട്ടിൻ ബാബു എന്നിവർ അറിയിച്ചു. സെക്രട്ടറി ബിജു തോമസ്, ട്രഷറർ ജോസഫ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി മാനേജിങ്ങ് കമ്മറ്റി സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകും.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1