കൊച്ചി: കെ.എസ്.ഇ.ബിയുടെയും വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെയും മുൻ ചെയർമാനും വനംവകുപ്പ് മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുമായ കളമശേരി ചങ്ങമ്പുഴ നഗർ 'ഗൗരീശങ്കര'ത്തിൽ ടി.എം. മനോഹരൻ (73) നിര്യാതനായി. തൃശൂർ പെരിഞ്ഞനം സ്വദേശിയാണ്.
സംസ്‌കാരം ഫെബ്രുവരി 4ന് വൈകിട്ട് നാലിന് എറണാകുളം എളമക്കര ശ്മശാനത്തിൽ.
ഭാര്യ: സി.ജി. ജയ. മകൾ: ഡോ.ടി.എം. മഞ്ജു.
1976 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്ന മനോഹരൻ വനംവകുപ്പിൽ പ്രവർത്തിക്കവേ അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തി ശ്രദ്ധനേടിയിരുന്നു. വൈദ്യുതി വകുപ്പിന്റെ ഉന്നമനത്തിലും ഏഴ് വർഷം കെ.എസ്.ഇ.ബി ചെയർമാനായിരുന്ന അദ്ദേഹത്തിന്റെ പരിശ്രമമുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1