ന്യൂഡൽഹി: സുപ്രീംകോടതി റിട്ടയേർഡ് ജഡ്ജിയും, കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ എം.ജഗന്നാഥ റാവു (88) അന്തരിച്ചു.
ഇന്നലെ ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. 1982 സെപ്തംബറിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായി. 1991 ആഗസ്റ്റ് എട്ടിനാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.
1994 ഏപ്രിലിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റം. അവിടെ നിന്ന് 1997 മാർച്ചിൽ സ്ഥാനക്കയറ്രം നേടി സുപ്രീംകോടതി ജഡ്ജിയായി.
2000 ഡിസംബർ ഒന്നിന് വിരമിച്ചു. ലാ കമ്മിഷൻ ഒഫ് ഇന്ത്യ അദ്ധ്യക്ഷനായും ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവു മകനാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1