അഡ്വ. പി.ടി.മുരളീധരൻ നിര്യാതനായി

APRIL 19, 2022, 11:33 AM

മാരാരിക്കുളം: ആര്യാട് പുന്നവെളി (നികർത്തിൽ) അഡ്വ. പി.ടി.മുരളീധരൻ (65) നിര്യാതനായി. കെ.ആർ. ഗൗരിയമ്മ മന്ത്രി ആയിരുന്നപ്പോഴും വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അഡീഷണൽ പി.എസ് ആയിരുന്നു. ചീഫ് വിപ്പ് ആയിരുന്ന ടി.കെ.ഹംസയുടെ അഡീഷണൽ പി.എസ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

26 വർഷത്തോളം പാർലമെന്ററി പാർട്ടി ഓഫീസിൽ ജോലി നോക്കിയിരുന്നു. ഇപ്പോൾ ഹൈക്കോടതിയിലും വഞ്ചിയൂർ കോടതിയിലും പ്രാക്ടീസ് ചെയ്തു വരികയായിരുന്നു.

സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, മുൻ മന്ത്രി ജി.സുധാകരൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എസ്. ശർമ്മ,സി കെ സദാശിവൻ,കെ.ജി.രാജേശ്വരി, കെ.ആർ.ഭഗീരഥൻ, ആർ.രാഹുൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

vachakam
vachakam
vachakam

സി.പി.എം ഏരിയ സെക്രട്ടറി പി.രഘുനാഥ്, കെ.പ്രസാദ്, കെ.ഡി.മഹീന്ദ്രൻ, സി.വി.നടരാജൻ, ബി.ജിജിമോൻ, എൻ.എസ്.ജോർജ്, സുധീർലാൽ എന്നിവർ ചേർന്ന് മൃത ദേഹത്തിൽ രക്തപതാക പുതപ്പിച്ചു.

ഭാര്യ : ലീലാമണി. മക്കൾ: മാലിൻ മുരളീധരൻ (ഡി.ടി.പി.സി ആലപ്പുഴ മുൻ സെക്രട്ടറി), എൽ.എം.ലക്ഷ്മി. മരുമക്കൾ: അഞ്ജു,അനിൽദേവ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam