എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ 86) ഫിലഡൽഫിയായിൽ നിര്യാതനായി, സാംസ്‌കാരം നാളെ

AUGUST 26, 2024, 7:09 PM

ഫിലഡൽഫിയാ: എരുമേലി മുക്കൂട്ടുതറയിൽ പുളിക്കച്ചിറ വീട്ടിൽ പരേതനായ ഇട്ടി എബ്രഹാമിന്റെയും പരേതയായ അന്നമ്മ ഇട്ടിയുടെയും ഇളയ മകൻ എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ 86) ഫിലഡൽഫിയായിൽ നിര്യാതനായി.

പരേതന്റെ പൊതുദർശനവും സംസ്‌ക്കാര ശുശ്രൂഷകളും 2024, ആഗസ്റ്റ് 27 ചൊവ്വാഴ്ച (നാളെ) ഫിലഡൽഫിയ അൻഡ്രു അവന്യുവിലുള്ള സെന്റ്‌തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽവച്ച് നടത്തപ്പെടും. (ST. THOMAS INDIAN ORTHODOX CHURCH, 1009 UNRUH AVE, PHILADELPHIA, PA 19111)

നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയങ്ങളിലാണ് പൊതുദർശനവും സംസ്‌ക്കാര  ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

പള്ളിയിൽവച്ച് നടത്തപ്പെടുന്ന സംസ്‌ക്കാര ശുശ്രൂഷകൾക്ക്‌ശേഷം, ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽ സെമിത്തേരിയിലെ, സെന്റ് തോമസ് ഐ.ഒ.സി സെമിത്തേരി സെക്ഷനിൽ സംസ്‌ക്കാരം നടക്കും. (FOREST HILL CEMETERY, 101 BYBERRY RD, HUNTINGDON VALLEY, PA 19006).

സംസ്‌ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി റവ.ഫാ. എം കെ കുര്യാക്കോസ്, അസി. വികാരി റവ.ഫാ. സുജിത്‌തോമസ് എന്നിവർനേതൃത്വം നൽകും.

'പുളിക്കച്ചിറ അപ്പാപ്പൻ ' എന്നറിയപ്പെട്ടിരുന്ന ഏബ്രഹാം വർഗീസ് , 1938 ജൂൺ 22നാണ് എരുമേലിയിൽ ജനിച്ചത്. വ്യവസായിയും മികച്ച കർഷകനുമായി ജീവിതം നയിച്ച അദ്ദേഹം എരുമേലി മാർ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം ആയിരുന്നു. 1989ൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി.

vachakam
vachakam
vachakam

ഭാര്യ: ഏലിയാമ്മ  വർഗീസ്.

മക്കൾ: എബ്രഹാം പി. വർഗീസ് (രാജു), തോമസ് വർഗീസ് (ഷാജി), മിനിജേക്കബ്, ജെസ്സ്‌ലി അലക്‌സ്. 

മരുമക്കൾ: സാലി രാജു, പരേതയായ സിൽജി തോമസ്, വിജുജേക്കബ്, അലക്‌സ്  സൈമൺ.

vachakam
vachakam
vachakam

കൊച്ചുമക്കൾ: മെലീസ, മെസ്സിന, ഷെൽബി, ഷീൻ, ഷെയ്ൻ, ഷെമിൽ, അഷ്‌നി, ഷാനിയ, ഒലിവിയ (എല്ലാവരും USA)



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam