'എത്ര പെട്ടെന്നാണ്  വിശപ്പിന്റെ വില ചിലർ മറന്നു പോകുന്നത്'; സുധാകരനെതിരെ വി കെ സനോജ്

JULY 11, 2026, 12:54 AM

ആലപ്പുഴ: മെഡിക്കൽ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന ജി സുധാകരന്റെ പരാമർശത്തിൽ വിവാദം കനക്കുന്നു.  സുധാകരനെതിരെ സോഷ്യൽ മീഡിയ പ്രചാരണവുമായി ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിട്ടുണ്ട്. 

 2020 ൽ ആലപ്പുഴയിൽ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം 1000 ദിവസം പൂർത്തിയായതിന്റെ പരിപാടി ഉദ്ഘാടനം ചെയ്തത് ജി സുധാകരനായിരുന്നു.

എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലർ മറന്നുപോകുന്നത് എന്നാണ് വിഷയത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ഡിവൈഎഫ്‌യുടെ ഭക്ഷണവിതരണത്തെ പ്രശംസിച്ച ജി സുധാകരന്റെ പക്ഷം അന്ന് ഇടതുപക്ഷമായിരുന്നു ഇന്ന് അദ്ദേഹം വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി മാറി എന്നും സനോജ് വിമർശിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭക്ഷണം വിതരണം മാത്രമല്ല രക്തദാനവും ഡിവൈഎഫ്ഐ ചെയ്യുന്നുണ്ട്. അതിനിയും തുടരുമെന്നും വി കെ സനോജ് വ്യക്തമാക്കി. നമ്മൾ എവിടെയാണോ നിൽക്കുന്നത് അവിടുത്തെ നിലപാടുകൾ നമ്മിലേക്കുപടരും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് സുധാകരന്റെ മാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam