അശുതോഷിനും സൗരവ് ദാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം 

OCTOBER 19, 2026, 11:25 PM

ദില്ലി: കോക്രോച്ച് ജനത പാർട്ടി (CJP) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർക്കെതിരെയുള്ള അതിക്രമിച്ചു കയറൽ കേസ് ദില്ലി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ജന്തർമന്തറിലെ നിയമലംഘനത്തിനൊപ്പം ഇരുവരുടെയും പശ്ചാത്തലത്തിലും അന്വേഷണം വേണമെന്ന് പോലീസ് ആവശ്യപ്പെടുന്നു.

ദില്ലിയിലെ ജന്തർ മന്തറിൽ പോലീസ് വിലക്ക് ലംഘിച്ച് പൂട്ടിയിട്ടിരുന്ന ഗേറ്റുകൾ തകർത്ത് അതിക്രമിച്ചു കയറി മിന്നൽ പ്രക്ഷോഭം നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ജന്തർ മന്തറിനെ പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയായിരുന്നു ഇവരുടെ നേതൃത്വത്തിൽ ഒക്ടോബർ 13-ന് സമരം നടന്നത്. മന്ദിര്‍ മാര്‍ഗ് എസ്ഇഎം ഇരുവര്‍ക്കും ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള നടപടി.

vachakam
vachakam
vachakam

സിജെപി നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ച നടപടിയില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായാണ് അഭിജീത് ദീപ്‌കെ രംഗത്തെത്തിയത്. യുവ പ്രതിഷേധക്കാരെ ഭയപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ദീപ്കെ ആരോപിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത ദീപ്കെ സൗരവ് ദാസിന്റെയും അശുതോഷിന്റെയും ധീരതയെ പുകഴ്ത്തുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam