ഡാളസ്: വടക്കൻ ടെക്‌സസിൽ 2026ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് (ഒക്ടോബർ 19നു) ആരംഭിച്ചതോടെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ വലിയ നിരയാണ് അനുഭവപ്പെടുന്നത്.
സമ്പദ്‌വ്യവസ്ഥ മുതൽ ടെക്‌സസിന്റെ ഭാവി നേതൃത്വം വരെയുള്ള വിവിധ വിഷയങ്ങൾ മുൻനിർത്തിയാണ് വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. നവംബർ മൂന്നിനാണ് പൊതു തിരഞ്ഞെടുപ്പ്.
ടെക്‌സസ് യു.എസ്. സെനറ്റിലേക്കു ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി: ജെയിംസ് തലാറിക്കോ, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി: കെൻ പാക്സ്റ്റൻ എന്നിവർ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്.
ടെക്‌സാസ് സംസ്ഥാനം റിപ്പബ്ലിക്കൻ കോട്ടയാണെന്നു കരുതുന്നുണ്ടങ്കിലും ഇത്തവണ വോട്ടർമാർ എങ്ങനെ പ്രതികരിക്കും എന്ന് പ്രവചികാനാവില്ല
കൂടുതൽ വിവരങ്ങൾക്കും പോളിംഗ് കേന്ദ്രങ്ങൾ കണ്ടെത്താനും Dallas Coutny Votes Portal അല്ലെങ്കിൽ ഔദ്യോഗിക VoteTexas.gov സന്ദർശിക്കുക.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
