ബാങ്കിൽ സഹായിക്കാനെന്ന പേരിൽ സൗഹൃദം സ്ഥാപിച്ച് വയോധികയുടെ അക്കൗണ്ടിൽനിന്ന് 1,70,000 രൂപ തട്ടിയെടുത്തു

OCTOBER 20, 2026, 12:14 AM

കോട്ടയം: ഒരു കൈ സഹായം ! വയോധികയ്ക്ക് നഷ്ടമായത് 1,70,000 രൂപ.   ബാങ്കിൽ സഹായിക്കാനെന്ന പേരിൽ കൂടെക്കൂടിയ യുവതിയാണ്  വയോധികയുടെ അക്കൗണ്ടിൽനിന്ന് 1,70,000 രൂപ തട്ടിയെടുത്തത്. സംഭവത്തിൽ വയോധികയുടെ പരാതിയ്ക്ക് പിന്നാലെ പൊലീസ് യുവതിയെ പൊക്കി.  

കൂട്ടിക്കൽ ചപ്പാത്ത് ജ്യോതി കൃഷ്ണ (36) ആണ് അറസ്റ്റിലായത്. മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ ബാങ്ക് അക്കൗണ്ടിൽനിന്നുമാണ് യുവതി പണം കൈക്കലാക്കിയത്.

 ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ ജോലിയിൽനിന്നു വിരമിച്ച ലത എസ്റ്റേറ്റിൽനിന്നു ലഭിച്ച ഗ്രാറ്റുവിറ്റിത്തുകയുടെ ചെക്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തിയിരുന്നു. ഫോമുകൾ പൂരിപ്പിച്ചു നൽകാമെന്നു പറഞ്ഞ് ഈ സമയം ജ്യോതി കൃഷ്ണ ലതയുമായി അടുപ്പം സ്ഥാപിച്ചു. 

vachakam
vachakam
vachakam

സെപ്റ്റംബർ 17ന് ചെക്ക് മാറി പണം ആയിട്ടുണ്ടെന്ന് ബാങ്കിൽനിന്ന് അറിയിപ്പു ലഭിച്ചു. ഇതേദിവസം ലതയോടു ജ്യോതി ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കുകയും സഹായത്തിനായി വീണ്ടും കൂടെ എത്തുകയും ചെയ്തു. പാസ് ബുക്കിൽ തുക പതിപ്പിച്ച ശേഷം മറ്റുചില ഫോമുകളിൽ ജ്യോതി കൃഷ്ണ ലതയോട് ഒപ്പിടാൻ പറഞ്ഞു.

ഇതുവഴി പണം ജ്യോതിയുടെ അക്കൗണ്ടിലേക്കു മാറ്റി. അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞ് സെപ്റ്റംബർ 26ന് മുണ്ടക്കയം പൊലീസിൽ പരാതി നൽകുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam