യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് മർദ്ദനം;   മൂന്നുപേർ പിടിയിൽ

OCTOBER 20, 2026, 12:03 AM

കായംകുളം:  യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്ന് കുപ്രസിദ്ധ ഗുണ്ടകൾ പിടിയിൽ.

വാഹന ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. ഈ മാസം 18ന്ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. 

 കായംകുളം സ്വദേശിയായ വാഹന കച്ചവടക്കാരൻ മുഹമ്മദ് അഫ്സലിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് പത്തിയൂർ എരുവ പടിഞ്ഞാറ് മുറിയിൽ തസ്നി മൻസിൽ മനീഷ് (37) കണ്ടല്ലൂർ മുറിയിൽ വളയക്കകത്ത് കിഴക്കതിൽ പ്രവീൺ എന്ന കുട്ടൻ (29) കായംകുളം ഫയർ സ്റ്റേഷന് സമീപം പെരിങ്ങാല മേട്ടയിൽ തെക്കതിൽ വീട്ടിൽ മുഹമ്മദ് മുനീർ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയായ അഷ്റഫ് ഒളിവിലാണ്.

vachakam
vachakam
vachakam

കായംകുളം വനിതാ പോളിടെക്നിക്കിന് പിറകുവശം സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന അഫ്സലിനെ ഒരു ഓട്ടോറിക്ഷയിലെത്തിയ മനീഷ്, മുനീർ, പ്രവീൺ എന്നിവർ ചേർന്ന് ബിയർ കുപ്പി വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അഫ്സലിനെ കരീലക്കുളങ്ങരയിലുള്ള മനീഷിന്റെ വീട്ടിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ടു. അവിടെവച്ച് നാലു പ്രതികളും ചേർന്ന് ഇരുമ്പ് പൈപ്പ്, വാക്കിങ് സ്റ്റിക്, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളം പോലീസാണ് അഫ്സലിനെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam