വീണയ്ക്കായി എന്തിന് പാർട്ടി പ്രതിരോധം തീർത്തു:  വിമർശനവുമായി പ്രതിനിധികൾ

OCTOBER 19, 2026, 11:37 PM

കണ്ണൂർ: വീണാ വിജയനെതിരായ കേസിൽ പാർട്ടി പ്രതിരോധം തീർത്തത് എന്തിനെന്ന ചോദ്യവുമായി . കണ്ണൂരിൽ ചേർന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം. 

വീണാ വിജയനെതിരായ കേസിനെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ചതിനെച്ചൊല്ലിയാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്നത്.

വീണയ്‌ക്കെതിരെ അന്വേഷണം വന്നപ്പോൾ പാർട്ടി എന്തിനാണ് പ്രസ്താവനയിറക്കിയതെന്നും കേസിൽ പ്രതിരോധം തീർക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നുമാണ് വിമർശനം ഉയർന്നത്.  കണ്ണൂരിൽ ചേർന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണാ വിജയന്റെ കേസിൽ പാർട്ടി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് പ്രതിനിധികൾ രംഗത്തെത്തിയത്. 

vachakam
vachakam
vachakam

  കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ കേസിൽ അത് വ്യക്തിപരമായി നേരിടട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വി.എസ്. അച്യുതാനന്ദന്റെ മകന്റെ കാര്യത്തിലും സമാനമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, വീണാ വിജയനെതിരായ കേസിൽ മാത്രം പാർട്ടി ഇടപെട്ട് പ്രതിരോധം തീർത്തത് എന്തിനാണെന്നും   ചോദ്യമുയർന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam