സിഎംആര്‍എല്‍ വിഷയത്തില്‍ സര്‍ക്കാരിന് വിമർശനം:  യൂത്ത്‌കോണ്‍ഗ്രസ് നേതാവിന്റെ റീല്‍ നീക്കം ചെയ്ത് മെറ്റ 

OCTOBER 19, 2026, 11:55 PM

കൊച്ചി: സിഎംആര്‍എല്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യൂത്ത്‌കോണ്‍ഗ്രസ് നേതാവിന്റെ റീല്‍ നീക്കം ചെയ്ത് മെറ്റ.

റീല്‍ പങ്കുവെച്ച് 17 മിനിറ്റ് കഴിഞ്ഞതിന് പിന്നാലെയാണ് പോസ്റ്റ് ഇന്ത്യയില്‍ കാണാത്ത നിലയില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്. 10 മണിക്കൂറിന് പിന്നാലെ ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്യപ്പെടുകയായിരുന്നു. 

കോതമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് എന്‍ ഡാനിയലിന്റെ പോസ്റ്റാണ് നീക്കിയത്. ഔദ്യോഗികമായ ഇടപെടല്‍ ഇല്ലാതെ റീല്‍ നീക്കം ചെയ്യപ്പെടാന്‍ സാധ്യതയില്ലെന്നാണ് എല്‍ദോസ് പറയുന്നത്. ഇന്‍സ്റ്റയിലും ഫേസ്ബുക്കിലുമിട്ട പോസ്റ്റാണ് നീക്കം ചെയ്തത്. 

vachakam
vachakam
vachakam

പങ്കുവെച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം എന്ന് എല്‍ദോസ് വ്യക്തമാക്കി. ഭരണകൂടത്തിനെതിരായി വിമര്‍ശനമുന്നയിക്കുമ്പോള്‍ അതിനോട് അസഹിഷ്ണുതയോടെ പെരുമാറുന്നത് ശരിയല്ല എന്നും എല്‍ദോസ് പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam