തിരുവനന്തപുരം: കോവളത്ത് ലൈംഗിക ചൂഷണത്തിന് ഇരയായ പതിനാറുകാരി നേരിട്ടത് അതിക്രൂര പീഡനം. ദക്ഷിണ മേഖല ഐജി ആര്. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒരു ദിവസം സ്പായിൽ വച്ച് പീഡിപ്പിച്ചത് പതിനഞ്ചോളം പേരെന്നാണ് പെൺകുട്ടിയുടെ മൊഴി.
ലൈംഗിക ചൂഷണത്തിന് സമ്മതിക്കാതിരുന്നതോടെ ബന്ധുക്കളായ പ്രതികൾ തീവച്ച് പൊള്ളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. കോവളത്തെ രണ്ട് സ്പാകളിലെ സിസിടിവി ദൃശ്യങ്ങളും, സ്പായിൽ എത്തിയവരുടെ പേരുളള രജിസ്റ്റർ ബുക്കും പ്രതികൾ ഒളിപ്പിച്ചെന്നാണ് സൂചന.
അതേസമയം, പ്രതികൾക്കെതിരെ മനുഷ്യകടത്തിനുള്ള വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. ജുവനയിൽ ജസ്റ്റിസ് ആക്ട്, പോക്സോ, ബലാത്സംഘം, തുടങ്ങിയവകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി.
കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി സജിത്, പൂവാര്‍ സ്വദേശി നിശാന്ത് എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
