കൊച്ചി: രാജസ്ഥാനിൽ വിരമിച്ച ജഡ്‌ജിയിൽ നിന്ന് വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാന സംഘാംഗം കൊച്ചിയിൽ അറസ്റ്റിലായി.
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതികൾ രാജസ്ഥാനിലെ റിട്ടയേർഡ് ജഡ്‌ജിയെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലാക്കി തട്ടിപ്പ് നടത്തിയത്. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാജസ്ഥാൻ പൊലീസും ചേർന്ന് വരാപ്പുഴയിൽ നടത്തിയ തിരച്ചിലിലാണ് പ്രതി വലയിലായത്.
വരാപ്പുഴ മണ്ണാംതുരുത്ത് ചിറ്റേത്ത് വീട്ടിൽ ആനന്ദ് ബാബുവിനെ (32) ആണ് രാജസ്ഥാൻ പൊലീസും കൊച്ചി സിറ്റി പൊലീസും ചേർന്ന് വരാപ്പുഴയിൽ നിന്ന് പിടികൂടിയത്.
കേസിന്റെ അന്വേഷണത്തിനായി രാജസ്ഥാൻ പൊലീസ് സംഘം കൊച്ചിയിലെത്തുകയും കൊച്ചി സിറ്റി പൊലീസിൻ്റെ സഹായം തേടുകയും ചെയ്‌തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
