കിഫ്‌ബി പിരിച്ചുവിട്ടത് നിർമാണങ്ങളെ ബാധിക്കുമെന്ന്  ജി സുധാകരൻ 

OCTOBER 20, 2026, 1:50 AM

ആലപ്പുഴ:  വികസന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും സങ്കുചിത മനസ്ഥിതിയാണ് പ്രകടിപ്പിക്കുന്നതെന്ന് ജി സുധാകരൻ എംഎൽഎ.

 കിഫ്‌ബി പിരിച്ചുവിട്ടത് നിർമ്മാണങ്ങളെ ബാധിക്കുമെന്ന് ജി. സുധാകരൻ മുന്നറിയിപ്പ് നൽകി. പൊതുമരാമത്ത് വകുപ്പിനെക്കൊണ്ടു മാത്രം ഒറ്റയ്ക്ക് കാര്യങ്ങൾ സാധിക്കില്ല. പ്രശ്നങ്ങൾ സൃഷ്ടിച്ചത് കെ എം എബ്രഹാം അടക്കമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.

എ സി റോഡ് നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യത്തിന്, അഴിമതി നടന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും എന്നാൽ നിർമ്മാണത്തിൽ അപാകതയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

മാക്കേക്കടവ് - നേരെകടവ് പാലം ഉദ്ഘാടനത്തിൽ അവഗണിച്ചതിൽ അതൃപ്തി പരസ്യമാക്കി മുൻ പൊതുമരാമത്ത് മന്ത്രിയും അമ്പലപ്പുഴ എം എൽ എയുമായ ജി സുധാകരൻ രംഗത്ത് വന്നിരുന്നു. പാലം നിർമ്മാണത്തിന് തുടക്കമിട്ട തനിക്ക് ഉദ്ഘാടന ചടങ്ങിന്റെ ഒരു ക്ഷണക്കത്ത് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് 80 കോടി രൂപ അനുവദിച്ച് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam