കൊല്ലം: ചവറയില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അഞ്ച് പേര്‍ പിടിയില്‍.കൊല്ലം തേവലക്കര പാലക്കല്‍ സ്വദേശിയായ 16കാരനാണ് ക്രൂരമായി മര്‍ദനമേറ്റത്.
ഒക്ടോബര്‍ 17ന് രാത്രി പന്മന പോരൂക്കരയിലെ ദേശീയപാതയിലായിരുന്നു സംഭവം നടന്നത്.വിദ്യാര്‍ഥികൾ തമ്മിലുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് വഴിവെച്ചത്. വിദ്യാര്‍ഥിയെ മര്‍ദിച്ച ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികള്‍ ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചവറ സ്വദേശി സ്റ്റീഫന്‍ ഷീന്‍ (18), ചെറുശ്ശേരിഭാഗം സ്വദേശി ഡാനിഷ് (26) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
