തിരുവനന്തപുരം: സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്ത.സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.1,08,560 രൂപയില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,920 രൂപയിലേക്ക് താഴ്ന്നു. 640 രൂപയുടെ ഇടിവാണ് ഇന്നത്തെ ദിവസം സംഭവിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 13,490 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 13,570 രൂപയായിരുന്നു കഴിഞ്ഞ ദിവസം നിരക്കുണ്ടായിരുന്നത്.
കേരളത്തില്‍ സ്വര്‍ണം ഒരു ആഭരണമെന്നതിലുപരി കുടുംബങ്ങളുടെ സമ്പാദ്യത്തിന്റെയും സാമ്പത്തിക സുരക്ഷയുടെയും ഭാഗമാണ്. വിവാഹം, ഉത്സവങ്ങള്‍, കുടുംബാഘോഷങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ സ്വര്‍ണം വാങ്ങുന്നതിന് മലയാളികള്‍ വലിയ പ്രാധാന്യം നല്‍കുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണവിലയിലെ ഓരോ മാറ്റവും കേരളത്തിലെ ഉപഭോക്താക്കളെയും ജ്വല്ലറി വ്യാപാരികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
