നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം; വാഹനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ റിപ്പോർട്ട്

OCTOBER 19, 2026, 11:54 PM

എറണാകുളം: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടവുമായി ബന്ധപ്പെട്ട് വാഹനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ റിപ്പോർട്ട്.നിയമവിരുദ്ധമായ മോഡിഫിക്കേഷനുകളും എംവിഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നൂഹ സജീവാണ് കാറിന്റെ ആര്‍സി ബുക്ക് ഉടമ. കഴിഞ്ഞദിവസം ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഒഴിവാകുകയായിരുന്നു. 

അതിനിടെ, ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതികൾ.കേസിൽ ഒക്ടോബർ 17ന് സുഹൈൽ അടക്കമുള്ള പ്രതികളുടെ ജാമ്യപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതികൾ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. 

vachakam
vachakam
vachakam

കാറോടിച്ച മുഖ്യപ്രതി ആലപ്പുഴ സ്വദേശി സുഹൈൽ, ഇയാളുടെ സുഹൃത്തുക്കളായ നിനവ്, അമീൻ, ജോയൽ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതികൾ ബോർസ്റ്റൽ സ്കൂളിൽ തന്നെ തുടരും.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam