ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ   യുവാവിന് ദാരുണാന്ത്യം

OCTOBER 19, 2026, 11:41 PM

കൊച്ചി: എറണാകുളം ആലുവയില്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു.

പോഞ്ഞാശ്ശേരി സ്വദേശി അല്‍ത്താഫാണ് മരിച്ചത്. ചെന്നൈ-തിരുവനന്തപുരം ട്രെയിനില്‍ നിന്നാണ് അല്‍ത്താഫ് ചാടിയിറങ്ങാന്‍ ശ്രമിച്ചത്. പുലര്‍ച്ചെയാണ് സംഭവം.   

അതിനിടെ  തിരുവനന്തപുരം നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട് വള്ളോട്ടുകോണം പുത്തൻവീട്ടിൽ മധുവിന്‍റെ ഭാര്യ മിനി (49) യാണ് മരിച്ചത്.

vachakam
vachakam
vachakam

തിരുവനന്തപുരം - കന്യാകുമാരി റെയിൽപാതയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരുനെൽവേലിയിൽ നിന്ന് കൊല്ലത്തേക്ക് വന്ന ചരക്ക് തീവണ്ടിയാണ് തട്ടിയത്. തൊഴിലുറപ്പ് തൊഴിലാളിയായ മിനിയുടെ മൂത്ത മകൻ ഒന്നര വർഷം മുമ്പ് ആഴിമലയിലെ പാറയിൽ നിന്നും കാൽ വഴുതി കടലിൽ വീണ് മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam