തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ 16 വയസുകാരിയായ പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത് കേസിൽ നേരത്തെ അറ്റസ്റ്റിലായ സ്പാ ഉടമ സജിത്താണെന്ന് പൊലീസ് കണ്ടെത്തി.
സിഡിആർ അടക്കമുള്ള തെളിവുകൾ നിരത്തി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
പെൺകുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബംഗളൂരുവിലുള്ള ഒരു യുവതിയാണ്. തുടർന്ന് സജിത്തും യുവതിയും ചേർന്ന് കുടുംബത്തെ കോവളത്ത് എത്തിച്ചുവെന്നാണ് വിവരം.കുട്ടിയെ ചെന്നൈയിലും മറ്റും കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ചെന്നൈയിൽ കുട്ടിയെ കൊണ്ടുപോയിട്ടില്ലെന്നാണ് മാതൃസഹോദരി മൊഴി നൽകിയിരിക്കുന്നത്.
16 വയസുകാരിയുടെത് മനുഷ്യക്കടത്തെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തതായും അന്വേഷണസംഘം അറിയിച്ചു.കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
