ബാര്‍ സമയം കുറയ്ക്കും ; മദ്യനയം  പരിഷ്‌കരിക്കാന്‍ സര്‍ക്കാർ

OCTOBER 19, 2026, 11:18 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം അടിമുടി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍.  വിവാദങ്ങള്‍ക്കിടെ മദ്യനയത്തിന്റെ ഭാഗമായി ഹോര്‍ട്ടി വൈന്‍ വില്‍പ്പനയ്ക്ക് പ്രത്യേക പാര്‍ലറുകള്‍ തുടങ്ങിയേക്കും. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പാര്‍ലറുകള്‍ തുടങ്ങാനാണ് ആലോചന. വീര്യം കുറഞ്ഞ മദ്യത്തിന് വില്‍പന അവകാശം നല്‍കുന്നതിലും തീരുമാനം ഉണ്ടാകും. 

ബാര്‍ ലൈസന്‍സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതും പരിഗണനയില്‍ ഉണ്ട്. ബാര്‍ പ്രവര്‍ത്തന സമയം കുറയ്ക്കാനും ബാറുകളില്‍ പരിശോധനകള്‍ ശക്തമാക്കാനും നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

 കരട് മദ്യനയം നവംബര്‍ ആദ്യവാരം മുഖ്യമന്ത്രിക്ക് കൈമാറാനാണ് നീക്കം. മദ്യനയത്തിന്റെ കരട് യുഡിഎഫ് ചര്‍ച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.

vachakam
vachakam
vachakam

പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തില്‍ എത്തുമ്പോള്‍ മദ്യ നയത്തില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുക എന്നത് എക്‌സൈസ് മന്ത്രി എം ലിജുവിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam