ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്

OCTOBER 19, 2026, 11:29 PM

തിരുവനന്തപുരം: എഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.

അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഒറ്റുമാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണം. 

മുൻ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥയാണ് പൂങ്കുഴലി. ജോയിൻ ചെയ്യുന്നതിന് മുന്നോടിയായി കേസിൽ കുറ്റപത്രം സമർപ്പിക്കും. 

vachakam
vachakam
vachakam

കേരള പൊലീസിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ (AIG) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ. മുൻപ് വയനാട് ജില്ലാ പൊലീസ് മേധാവിയായും, തീരദേശ സുരക്ഷാ വിഭാഗം എ.ഐ.ജി യായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകളിലെ ഇരകൾക്കായുള്ള നോഡൽ ഓഫീസറായും, പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള പ്രത്യേക അന്വേഷണങ്ങളുടെ മേൽനോട്ട ചുമതലയും ജി. പൂങ്കുഴലി വഹിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam