ഉന്മാദത്തിന്റെ പല മുഖങ്ങൾ നോവൽ പ്രകാശനം

OCTOBER 19, 2026, 11:43 PM

പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല അംഗം അനീഷ് തോമസ് രചിച്ച നോവൽ ' ഉന്മാദത്തിന്റെ പല മുഖങ്ങൾ' പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം പഴങ്ങ നാട് സമരിറ്റൻ  ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ: സജി സുബ്രഹ്മണ്യം നിർവ്വഹിച്ചു.

ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ യു.സി. ഷിജു നോവൽ പ്രകാശനം ചെയ്തു. കാർട്ടൂണിസ്റ്റും എഴുത്തുകാരനും മന:ശക്തി പരിശീലകനുമായ ജോഷി ജോർജ് നോവലിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി ക്രിയ പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ സിജു പുന്നേക്കാട്  നോവൽ സദസ്സിന് പരിചയപ്പെടുത്തി.

എറണാകുളം മഹാരാജാസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാൾ പ്രൊഫ: എൻ.കെ. വിജയൻ, മാധ്യമ പ്രവർത്തകൻ സെബിൻ പൗലോസ്, ഷാൻ റഹ്മാൻ, ജിസി അനീഷ്, കുമാരി ലോയിസ് ട്രീസ അനീഷ്, വായനശാല കലാവേദി കൺവീനറും അവതാരകനുമായ ജോൺസൺ പുക്കാട്ടുപടി എന്നിവർ സംസാരിച്ചു.

vachakam
vachakam
vachakam

ക്രിയ പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ സാഹിത്യ മികവിനുള്ള ആദരവ് വായനശാല എക്‌സികുട്ടീവ് കമ്മിറ്റിയംഗവും കഥകൃത്തുമായ സി.ജി. ദിനേശ്, കവി ജയൻ പുക്കാട്ടുപടി, നോവലിസ്റ്റ് അനീഷ് തോമസ്, അധ്യാപകനും സാഹിത്യകാരനുമായ ഡോ.സി.വി. സാബുജി, ഫാദർ: മൗറൂസ് കോയിക്കര ഒ.എസ്.ബി. ബാംഗ്‌ളൂർ എന്നിവർക്ക് ചടങ്ങിൽ വിതരണം ചെയ്തു.

വായനശാല പ്രസിഡന്റ് ജേക്കബ്ബ് സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മഹേഷ് സ്വാഗതം. പറഞ്ഞു. നോവലിസ്റ്റ് അനീഷ് തോമസ് മറു ഭാഷണം നടത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam