പത്തനംതിട്ട: ഇ പി ജയരാജനെ വിമര്‍ശിച്ച് തോമസ് ഐസക്. പ്രകാശ് ജാവദേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തിയ വിഷയം സിപിഐഎം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജയരാജന് ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് നിഷ്കളങ്കമായി കൂടിക്കാഴ്ച്ചക്ക് പോകരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യം നിശ്ചയമായും പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ച ചെയ്യണം. വിഷയത്തിലെ എന്റെ അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ പറയും. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജാവദേക്കര്‍ -ഇ പി ജയരാജന് കൂടിക്കാഴ്ച്ചയില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ജയരാജന്റെ വെളിപ്പെടുത്തല്‍ അനവസരത്തിലാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്