രണ്ട് എ പ്ലസ് മാത്രം, എങ്കിലും മകനെ നെഞ്ചോട് ചേർത്തുപിടിക്കുന്നു, നിറുകയിൽ ഉമ്മ വെക്കുന്നു; പിതാവിന്റെ പോസ്റ്റ് വൈറലാകുന്നു

MAY 9, 2024, 10:57 AM

മകന്റെ എസ്എസ്എൽസി ഫലത്തിൽ അഭിമാനത്തോടെ പിതാവ് എഴുതിയ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. മുഹമ്മദ് അബ്ബാസ് എന്ന ഐഡിയിൽ നിന്നെഴുതിയ കുറിപ്പ് നിരവധിപ്പേർ പങ്കുവെച്ചു.

രണ്ട് എ പ്ലസ് മാത്രം നേടിയ മകന്റെ വിജയത്തിലാണ് പിതാവ് അഭിമാനം കൊണ്ടത്. എന്നാൽ പഠനത്തിൽ മാത്രമല്ല, മകന്റെ ജീവിതചര്യയിലായിരുന്നു പിതാവിന്റെ അഭിമാനം. ഞാനെന്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.

അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും കഴിച്ച പാത്രങ്ങൾ കഴുകുകയും സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന്.

vachakam
vachakam
vachakam

ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന്, നന്നായിട്ട് പന്തു കളിക്കുന്നതിന്, ഈ ഭൂമിയിൽ എന്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്‌നേഹത്തോടെ ഞാനവന്റെ നിറുകയിൽ ഉമ്മ വെയ്ക്കുന്നു.

ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ, ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുൾ എ പ്ലസ് നേടിയ അവന്റെ കൂട്ടുകാരെയും മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നുവെന്നും അബ്ബാസ് കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam