കോഴിക്കോട്: മകന്റെ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. മദ്യപിച്ചുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. കോഴിക്കോട് ബാലുശ്ശേരി എകരൂൽ സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. മകൻ അക്ഷയ്(26)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേവദാസനെ മകൻ വീടിനുളളിൽ കെട്ടിയിട്ട് മർദ്ദിച്ചെന്ന് പൊലീസ് പറഞ്ഞു. മുറിക്കുള്ളിൽ കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് അക്ഷയ്യെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കട്ടിലിൽ നിന്നും വീണു പരിക്കേറ്റു എന്നായിരുന്നു മകൻ ആശുപത്രിയിലെത്തിച്ചപ്പോൾ പറഞ്ഞത്. എന്നാൽ ദേഹത്ത് മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു. തുടർന്ന് മകനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് മർദ്ദന വിവരങ്ങൾ പുറത്തറിയുന്നത്.
മകന്റെ മർദ്ദനത്തെ തുടർന്നാണ് ദേവദാസ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്