മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം

MAY 20, 2024, 10:18 AM

 അടൂർ: പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ അടൂർ സ്വദേശി പിടിയിൽ. പറക്കോട് സ്വദേശി ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്യലഹരിയിലാണ് ഇയാൾ അഭ്യാസ പ്രകടനം നടത്തിയത്.  ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. 

റോഡരികിലെ ഓവുചാലിൽനിന്ന് പിടികൂടിയ പാമ്പുമായാണ് ഇയാൾ ബാറിനു മുന്നിൽ അഭ്യാസം നടത്തിയത്.  ദീപുവിനെ വനംവകുപ്പിനു കൈമാറി. 

vachakam
vachakam
vachakam

ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ജനം തടിച്ചുകൂടിയിരുന്നു. മദ്യലഹരിയിലായിരുന്ന ദീപു  ഉടൻതന്നെ പാമ്പിനെ പിടികൂടി. പിന്നീട് അതിനെ തോളിലിട്ട് ‘പ്രകടനം’ നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

 പാമ്പിനെ പിടിക്കുന്നതിൽ മുൻ പരിചയമോ വനം വകുപ്പിന്റെ ലൈസൻസോ ഇല്ലാത്തയാളാണ്‌ ദീപു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam