അഹ്ദലിയ്യയും മൗലിദ് സദസ്സും ഇന്ന് (ശനി) മർകസിൽ

SEPTEMBER 7, 2024, 10:25 AM

കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ ആത്മീയ സംഗമവും സാദാത്തുക്കൾ നേതൃത്വം നൽകുന്ന മൗലിദ് സദസ്സും (സെപ്തംബർ 07 ശനി)നടക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന ചടങ്ങ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ വൈകുന്നേരം ഏഴിന് ആരംഭിക്കും.

മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി 'തിരുനബി സ്‌നേഹ പ്രഭാഷണം' നടത്തും. വി.പി.എം. ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും.

ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന മതവിദ്യാർത്ഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ്‌ളറത്തുൽ ബദ്‌രിയ്യമൗലിദ് സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നൽകും. കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, പി.സി. അബ്ദുല്ല ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, ഹനീഫ് സഖാഫി ആനമങ്ങാട്, അബൂബക്കർ സഖാഫി പന്നൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്രം, നൗശാദ് സഖാഫി കൂരാറ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി വേങ്ങര എന്നിവർ സംബന്ധിക്കും. പരിപാടിയുടെ തത്സമയ സംപ്രേഷണം മർകസ് ഔദോഗിക യൂട്യൂബ് ചാനലിൽ ലഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam