തിരുവനന്തപുരം : റേഷൻകാർഡ് മസ്റ്ററിങ് ബുധനാഴ്ച പുനഃരാരംഭിക്കും. കേന്ദ്ര സർക്കാരിൻ്റെ നിർദേശ പ്രകാരം ഒക്ടോബർ 31 നകം മസ്റ്ററിങ് പൂർത്തിയാക്കണം. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ പോസിൽ വിരൽ പതിക്കണം.
എല്ലാ പ്രവർത്തി ദിനങ്ങളിലും മസ്റ്ററിങ് ഉണ്ടാകും. മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് പൂർത്തിയാക്കുക. തിരുവനന്തപുരത്ത് ആദ്യ ഘട്ട മസ്റ്ററിങ് സെപ്റ്റംബർ 18 മുതൽ 24 വരെയും.
രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ഏഴ് ജില്ലകളിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെയും മസ്റ്ററിങ് നടത്തും.
പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ഒക്ടോബർ 3 മുതൽ 8 വരെയും മസ്റ്ററിങ് നടത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്