തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി മരവിപ്പിച്ചത്.
കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്സ്പോർട്ട് നേരത്തെ പികെ ഫിറോസിന് തിരികെ നൽകിയിരുന്നു.
അതിന് ശേഷം പാസ്പോർട്ട് തിരിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചു കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്