കൊച്ചി: കലൂർ സ്റ്റേഡിയത്തിന്‍റെ ചുമതലയുള്ള ജിസിഡിഎ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്‌ത് ഉത്തരവിറങ്ങി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ എസ്.എസ് ഉഷയെയാണ് സസ്പെൻഡ് ചെയ്‌തത്.
ഉഷയെ സസ്പെന്‍ഡ് ചെയ്യാന്‍ ജനുവരി 4ന് തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാത്തത് വിവാദമായതോടെയാണ് നടപടി.
ഇതിനിടെ സ്റ്റേഡിയം നൃത്തപരിപാടിക്ക് വിട്ടുനൽകരുതെന്ന നിലപാടെടുത്ത മൂന്ന് ഉദ്യോഗസ്ഥർക്ക് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നൽകി.
മൃദംഗവിഷന്‍റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോർന്നതിന്‍റെ പേരിലാണ് നോട്ടീസ്.
എസ്റ്റേറ്റ് ഓഫീസർ ശ്രീദേവി സി.ബി, സൂപ്രണ്ട് സിനി കെ.എ, സീനിയർ ക്ലർക്ക് രാജേഷ് രാജപ്പൻ എന്നിവർക്കാണ് ജിസിഡിഎ സെക്രട്ടറി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്